യുവതലമുറയിലെ ശ്രദ്ധേയയായ എഴുത്തുകാരി സിന്ധുല രഘുവിന്റെ കവിതാസമാഹാരം. മലയാള കവിതാ പാരമ്പര്യത്തിന്റെ സമ്പന്നമായ തുടര്‍ച്ചയാണ് സിന്ധുലയുടെ കവിതകളെന്ന് എഴുത്തുകാരന്‍ എസ്. ഹരീഷ് നിരീക്ഷിക്കുന്നു. കടുത്ത നിറങ്ങളും തീക്ഷ്ണമായ ബിംബങ്ങളും വൈകാരികതയും നല്ല എഴുത്തിനോട് ചേര്‍ന്നുപോകുമെന്ന് പുസ്തകം തെളിയിക്കുന്നതായും ദൃശ്യഭാഷയോട് അടുക്കുന്ന ഭാഷയാണ് കവിയുടേതെന്നും അദ്ദേഹം പറയുന്നു. വാക്കുകള്‍ക്കുമേല്‍ അടയിരിക്കുന്ന ഒരെഴുത്തുകാരിയുടെ പുതുജീവനുകളുടെ കണ്ടെത്തലുകളാണ് സമാഹാരത്തിലെ കവിതകളെന്ന് അവതാരികയില്‍ പി. ശിവപ്രസാദ് പറയുന്നു.
GooseWordAdmin –
Published by Goosebery. Invites your Reviews….