ആദിമവും ജൈവികവുമായ രതിചോദനകളുടെ ഉന്മാദസൗന്ദര്യമത്രയും വാക്കിലും വരയിലും സര്‍ഗാത്മകമായി ലയിച്ചുചേരുന്ന അപൂര്‍വസുന്ദര കവിതകള്‍. രാംമോഹന്‍ പാലിയത്തിന്റെ ‘ഫോര്‍പ്ലേ അഥവാ കളിയൊരുക്കം’, ഡോ. അനു പാപ്പച്ചന്റെ ‘ഉയിരേ…ഉടലേ…’ എന്നീ ആസ്വാദനക്കുറിപ്പുകള്‍. ”നിഷ്‌കളങ്കവും ശുദ്ധവുമായ രതിയുടെ വെടിക്കെട്ട്” എന്നാണ് രാംമോഹന്‍ 69-നെ വിശേഷിപ്പിക്കുന്നത്. 69-ന്റെ ആദ്യവായന ഏത് മോഡേണിസ്റ്റിനേയും ഞെട്ടിക്കുമെന്നും ചിലരില്‍ അറപ്പുളവാക്കുമെന്നും എന്നാല്‍ അവരിത് വീണ്ടും വീണ്ടും വായിക്കുമെന്നും മറിച്ചുനോക്കി ആനന്ദിക്കുമെന്നും അദ്ദേഹം പറയുന്നു. ഒരിക്കലും എഴുതിത്തീരാത്ത കവിതയാണ് രതിയെന്നും ഈ കവിതകളുടെ ആദ്യവായനയില്‍ത്തന്നെ പ്രേമകാമനകളുടെ കടല്‍ത്തീരത്തേക്ക് താന്‍ പതിയേ നടന്നുപോയെന്നും അനു പാപ്പച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രേം ആര്‍. നാരായണന്റെ വരകള്‍ കവിതകള്‍ക്ക് മാറ്റുകൂട്ടുന്നു.
GooseWordAdmin –
Published by Goosebery. Invites your Reviews….