ഭാഷയുടെ മര്‍മ്മമറിയുന്ന, വാക്കും വാക്കും കൊരുക്കുന്ന സൂക്ഷ്മശ്രദ്ധയില്‍ വിസ്മയം തീര്‍ക്കുന്ന, കവി കമറുദ്ദീന്‍ ആമയം രചിച്ച 100 കുറുംകവിതകള്‍. ഒരു കളക്‌റ്റേഴ്‌സ് എഡിഷന്‍ പോലെ മനോഹരമായ ഈ കാവ്യസമാഹാരത്തെ സവിശേഷമാക്കുന്നത് മലയാളത്തിന്റെ പ്രിയനടനും എഴുത്തുകാരനും ചിത്രകാരനുമായ വി. കെ. ശ്രീരാമന്‍ വരച്ച 100 ചിത്രങ്ങളാണ്. ഒരു കാറ്റിനും ആറ്റാനാവാത്ത ചൂടുള്ള കവിതയാണ് കമറുദ്ദീന്റേതെന്നും കാണാപ്പുറങ്ങളിലാണ് കവിയുടെ കണ്ണെന്നും അദ്ദേഹം കൗതുകത്തോടെ നിരീക്ഷിക്കുന്നു. കവിത കെട്ടിയുണ്ടാക്കുകയല്ല, കണ്ടെടുക്കുകയാണ് കമറുദ്ദീനെന്ന് അവതാരികയില്‍ കവി പി. പി. രാമചന്ദ്രന്‍. ഭാഷയിലെ കാമ്പുള്ള ഒരു Installation Art ആണ് 100 ഗുളികവിതകളെന്നും അദ്ദേഹം പറയുന്നു.
GooseWordAdmin –
Published by Goosebery. Invites your Reviews….