പുതിയകാലത്തെ ആഴത്തില്‍, അര്‍ഥപൂര്‍ണ്ണമായി അടയാളപ്പെടുത്തുന്ന കവിതകളുടെ സമാഹാരം. സത്യാനന്തരകാലത്ത്, ഫാസിസം അതിന്റെ ശൗര്യ ങ്ങളൊക്കെ പുറത്തെടുക്കുമ്പോള്‍ കവികളുടെ പ്രതിരോധ റിപ്പബ്ലിക്കില്‍ അംഗമാകുക എന്ന സാഹിതീയ/രാഷ്ട്രീയദൗത്യം നിര്‍വഹിക്കുകയാണ് കവി. നാം ജീവിക്കുന്ന ലോകത്തിന്റെ ആകുലതകളെ കാവ്യഭാഷയിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന രചനകളാണ് സമാഹാരത്തിലുള്ളതെന്ന് അവതാരികയില്‍ ഡോ. പി. കെ. പോക്കര്‍ പറയുന്നു. നീതിക്കുവേണ്ടിയുള്ള കവിയുടെ വാക്കുകളും സ്വപ്നങ്ങളും സ്വാതന്ത്ര്യം സ്വപ്നം കാണുന്നവരുടെ അതിജീവനത്തിന് വേണ്ട ഊര്‍ജം പകരുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിക്കുന്നു.
GooseWordAdmin –
Published by Goosebery. Invites your Reviews….