അനുഭവതീക്ഷ്ണമായ പതിനൊന്ന് ആത്മകഥകള്‍. മധ്യതിരുവിതാംകൂറിലെ എഴുപതുകൾ പിന്നിട്ട പതിനൊന്ന് ദളിത് അമ്മമാരുടെ ജീവിതം അവരുടെതന്നെ ഭാഷയില്‍ ആവിഷ്‌കരിക്കുന്ന മനോഹരമായ പുസ്തകം. അവിശ്വസനീയമായ ജീവിതപരിസരങ്ങള്‍, സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍, അരികുവത്കൃത ജീവിതങ്ങളിലേക്കുള്ള ഉള്‍ക്കാഴ്ചകള്‍, സമരപോരാട്ടങ്ങള്‍, ജീവിതദര്‍ശനങ്ങള്‍. മലയാള/ ദളിത് സാഹിത്യചരിത്രത്തില്‍ രേഖപ്പെടുന്ന ശ്രദ്ധേയമായ കൃതി. വായനാലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ആ നെല്ലിമരം പുല്ലാണ്’ എന്ന ആത്മകഥയ്ക്കുശേഷം രജനി പാലാമ്പറമ്പില്‍ തയ്യാറാക്കിയത്. സമകാലീനത, സര്‍ഗാത്മകത, ജ്ഞാനരൂപീകരണം പരമ്പരയില്‍ ഉള്‍പ്പെട്ട കൃതി.
GooseWordAdmin –
Published by Goosebery. Invites your Reviews….