സിന്ധു മാങ്ങണിയന്‍ എന്ന ആദിവാസി യുവതിയുടെ അസാധാരണമായ ജീവിതകഥ. ഗോത്രകവിതകളിലൂടെ ശ്രദ്ധേയയായ സിന്ധു ചിത്രകാരി കൂടിയാണ്. വി.എച്ച്. ദിരാറാണ് അവതാരിക എഴുതിയിരിക്കുന്നത്. പണിയ വിഭാഗത്തില്‍നിന്ന് ഒരു സ്ത്രീ എഴുത്ത് ജീവിതത്തിലെത്തുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറയുന്നു. അജിത് എം. പച്ചനാടന്റെ ദീർഘമായ പഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ജനതയെ നശിപ്പിക്കണമെങ്കില്‍ അവരുടെ ചരിത്രം നശിപ്പിച്ചാല്‍ മതി എന്ന അംബേദ്കറുടെ ഓര്‍മ്മപ്പെടുത്തല്‍ രാഷ്ട്രീയമായി തിരിച്ചറിയുന്നു ഗോത്ര ജീവിതത്തിന്റെ പുതുതലമുറയെന്ന് അദ്ദേഹം പറയുന്നു.
GooseWordAdmin –
Published by Goosebery. Invites your Reviews….