“ദീര്‍ഘകാലം കെട്ടിയിടപ്പെട്ട, ശാരീരികമായ ചലനങ്ങള്‍ തടയപ്പെട്ട എനിക്ക് സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ഥം ശരീരത്തിന്റെ സ്വാതന്ത്ര്യമാണ്. ശരീരത്തിന്റെ രാഷ്ട്രീയം എന്റെ മേഖലയായതിന് പിന്നില്‍ ഇത്തരം ഭീതിജനകമായ സംഭവങ്ങള്‍ക്ക് പങ്കുണ്ട്. എന്റെ ശരീരത്തോട് മറ്റുള്ളവര്‍ കാണിച്ച പീഡനങ്ങള്‍ക്ക് പങ്കുണ്ട്. ഓര്‍മ്മവെച്ച കാലം മുതല്‍ മര്‍ദിക്കപ്പെട്ടുകൊണ്ടിരുന്ന എന്റെ ശരീരത്തെ സ്‌നേഹിക്കുകയും ലോകത്തെ കാണിക്കുകയും ചെയ്യേണ്ടത് എനിക്ക് എന്നോട് തന്നെ ചെയ്യേണ്ട നീതിയായിരുന്നു, സാന്ത്വനമായിരുന്നു. പീഡിപ്പിക്കപ്പെട്ട എന്റെ ഉടലില്‍ ഉമ്മവയ്ക്കാന്‍ ഞാന്‍ കാമുകരെ തേടി. ചതയ്ക്കപ്പെട്ട ശരീരത്തെ ഉമ്മകൊണ്ടു മൂടാനും പരിലാളിക്കാനും ആയിരം കൈയുള്ള ആയിരം കാമുകരെ തേടി. പച്ചമുളക് പൂത്തെരിഞ്ഞ യോനിയില്‍ അമൃതധാരക്ക് സ്‌നിഗ്ധ ലിംഗങ്ങള്‍ തേടി. ഞാനെന്റെ ശരീരത്തെ ആഘോഷിക്കുകയായിരുന്നു.” രഹന ഫാത്തിമയുടെ സംഭവബഹുലവും സ്‌തോഭജനകവുമായ ആത്മകഥ. ഡോ. ജെ. ദേവികയുടെ അവതാരിക. സമകാലീനത, സര്‍ഗാത്മകത, ജ്ഞാനരൂപീകരണം പരമ്പരയില്‍ ഉള്‍പ്പെട്ട കൃതി.
GooseWordAdmin –
Published by Goosebery. Invites your Reviews….