ആടിയുലയുന്ന കാറ്റിന്റെ ഊഞ്ഞാലിൽ ഒരു തൂവൽ പറന്നുകളിച്ചു വീഴുന്നപോലെ, പ്രപഞ്ചത്തിന്റെ അങ്ങേയറ്റത്തുനിന്ന് നക്ഷത്രമിന്നിപ്പൊടിയായി ഭൂമിയിൽ വീണിറങ്ങിയ കുഞ്ഞുതീയുടെ കഥ. ഒരു മനുഷ്യജീവിയായി ഭൂമിയിൽ ജീവിക്കാൻ അമ്മദേഹം തേടിയെത്തിയ, തീപ്പൊരിയേക്കാൾ ചെറുതായൊരു മിണ്ടുന്ന പ്രകാശത്തിന്റെ കഥ. നിരുപമ എന്ന അമ്മദേഹത്തിന്റെയും അനിക്കുട്ടൻ എന്ന
അ-ദ്ദേഹത്തിന്റെയും സ്നേഹപടലത്തിനുള്ളിൽ ഒരു കുഞ്ഞുനക്ഷത്രമായി ഒളിഞ്ഞിരുന്ന് മനുഷ്യജീവിയായി പിറന്നുവീണ എയ്ഡന്റെ സാഹസിക ജീവിത കഥയാണ് ജെ. ദേവികയുടെ ‘കുഞ്ഞുതീ’ എന്ന ഈ വിലയേറിയ നോവലെറ്റ്. കുഞ്ഞുങ്ങൾ ജയിക്കുന്ന ലോകത്തിന്റെ വാഗ്ദാനം. കണ്ണിച്ചോരയില്ലാക്കോട്ടയിൽനിന്നും കുഞ്ഞുതീ രക്ഷപ്പെട്ട കഥ നമ്മെ ചിരിപ്പിക്കും, ചിന്തിപ്പിക്കും, സന്തോഷിപ്പിക്കും.
GooseWordAdmin –
Published by Goosebery. Invites your Reviews….