സൗഹൃദവും സംവാദവും പൂക്കുന്ന, മനുഷ്യരിൽ പ്രത്യേകപ്രയത്നം കൂടാതെതന്നെ എവിടെനിന്നൊക്കെയോ മനുഷ്യത്വം വന്നുനിറയുന്ന, ‘നാനാജഗന്മരോരമ്യഭാഷ’യുടെ സുഗന്ധം പടരുന്ന, മതനിരപേക്ഷതയുടെ നാനാപ്രകാരത്തിലുള്ള ആവിഷ്കാരത്തെയാണ് ‘നവഫാസിസത്തിന്റെ വർത്തമാനം’ എന്ന നമ്മുടെ കാലത്തെ ഏറ്റവും ശ്രദ്ധേയമായ ഫാസിസ്റ്റുവിരുദ്ധ കൃതികളിലൊന്നിലെ ഓരോ പ്രബന്ധവും കിനാവുകാണുന്നത്. അതൊരു കെ ഇ എൻ കിനാവു മാത്രമല്ലെന്നും മതേതര ജനാധിപത്യ ഇന്ത്യൻ കിനാവാണെന്നും നമുക്കെല്ലാമറിയാം. ഫാസിസ്റ്റുവിരുദ്ധ സമരോത്സുകതയും സമരോത്സുക ശുഭാപ്തിവിശ്വാസവുമാണ് ഈ വർത്തമാനങ്ങളുടെയെല്ലാം കാതൽ, കരുതലും. നവഫാസിസത്തിനെതിരെ നിശിത വിമർശനം നിർവഹിക്കുന്ന കെ ഇ എൻ കൃതി വർത്തമാനകാലത്തെ സമസ്ത ജീർണ്ണചിന്തകൾക്കുമെതിരെ കാലം ആവശ്യപ്പെടുന്ന പ്രതിരോധത്തിന്റെ പാഠപുസ്തകങ്ങളിൽ ഒന്നാണ്; വെറുപ്പ് വൈറസിനെതിരെ അതീവകരുതലോടെ സൂക്ഷ്മതലത്തിൽ പ്രവർത്തിക്കുന്ന ഈ ആന്റിഡോട്ട് മുഴുവൻ മനുഷ്യരിലുമെത്തിക്കേണ്ടത് നമ്മുടെയാകെ ബാധ്യതയും.
Reviews
There are no reviews yet.