About the Book
അങ്കമാലി ഡയറീസ്, വൈറസ്, കപ്പേള, മാലിക്ക്, വിചിത്രം, സുലൈഖ മന്‍സില്‍, പുലിമട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിനേത്രിയും ആക്റ്റിവിസ്റ്റുമായ ജോളി ചിറയത്തിന്റെ ആത്മകഥ. അഞ്ചു പതിറ്റാണ്ടുനീണ്ട ജീവിതമാണ് നടി പകര്‍ത്തിവയ്ക്കുന്നത്. കാലുഷ്യങ്ങളെ കടുപ്പിക്കുംവിധം, വൈഷമ്യങ്ങളെ പെരുപ്പിക്കുംവിധം സ്വാസ്ഥ്യം കെടുത്തുന്നതിലേക്ക് തന്റെ തുറന്നുപറച്ചില്‍ ഇടയാക്കിയേക്കാമെന്ന് ആമുഖത്തില്‍ പറയുന്നു. ജീവിതത്തോട് കഴിയാവുന്നത്ര സത്യസന്ധത പുലര്‍ത്തേണ്ടതുണ്ടെന്ന ഉറച്ച ബോധ്യത്തിലാണ് എഴുത്തെന്നും അനായാസമായിരുന്നില്ല എന്ന തിരിച്ചറിവാണ് അമ്പതുവര്‍ഷത്തെ ജീവിതത്തിന്റെ ബാക്കിപത്രമെന്നും അവര്‍ എഴുതുന്നു. നാലുമാസത്തിനുള്ളിൽ നാലാം പതിപ്പിലെത്തിയ പുസ്തകം. ജി. പി. രാമചന്ദ്രന്റെ പഠനം.
GooseWordAdmin –
Published by Goosebery. Invites your Reviews….