മലയാളഭാഷയുടെ ഏറ്റവും നവീനമായ ക്രമം ദൃശ്യമാവുന്ന നാല്പത്തേഴ് കവിതകളുടെ സമാഹാരം. വായനക്കാരുടെ ഹൃദയത്തിൽ ഭാഷകൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കുകയല്ല, വൈകാരികതയുടെ ഏകീകരണത്തിലൂടെ അവരുമായി ഹൃദയബന്ധം കണ്ടെത്തുകയാണ് കവിതയുടെ ധർമ്മമെന്ന് ആസ്വാദനക്കുറിപ്പിൽ രഞ്ജന. കെ. കെ. പറയുന്നു. കവിതയുടെ ദർപ്പണത്തിൽ എഴുത്തുകാരന്റെ സാമൂഹ്യ, രാഷ്ട്രീയ ദർശനങ്ങൾ പ്രതിഫലിക്കും. ആത്മഗ്രഹണത്തിലെ ആത്മാന്വേഷണങ്ങൾ രാഷ്ട്രീയ-പ്രണയ-പ്രകൃതി ഭ്രമണപഥങ്ങളിലെത്തുന്നത് അത്തരം ആവിഷ്കരണ ദൃശ്യത്തിന്റെ പൂർണ്ണതയാണ്.
GooseWordAdmin –
Published by Goosebery. Invites your Reviews….