അനീഷ് പുനലൂർ എന്ന ഡിസേബിൾഡ് വ്യക്തി ഊറ്റിയും നീറ്റിയും എടുത്ത വാക്കുകളിൽ സഹജീവികളെ അടയാളപ്പെടുത്തുന്ന പുസ്തകം. ഒരു ദുഃസ്വപ്നമാകണേയെന്നു പ്രാർഥിക്കുന്ന യാഥാർഥ്യങ്ങളാണ് പുസ്തകം നിറയെ എന്ന് പഠനത്തിൽ ഡിസെബിലിറ്റി റൈറ്റ്സ് ആക്റ്റിവിസ്റ്റ് ശബരി പറയുന്നു. എയ്ബിളിസ്റ്റ് വ്യവസ്ഥ ഡിസെബിലിറ്റിയെ ശരീരത്തിന്റെ ‘കുറവും’ ‘കേടുപാടുകളും’ ‘രാക്ഷസീയത’യുമായി കാണുന്നു; ഡിസെബിലിറ്റികൾ ഇല്ലാത്ത ശരീരത്തെ ‘പൂർണ്ണ’ശരീരമായും ‘ഉദാത്ത’ ശരീരമായും. എന്നാൽ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ സകല മനുഷ്യരും കടന്നുപോകേണ്ടിവരുന്ന ശാരീരിക, മാനസിക അവസ്ഥകളാണ് ഡിസെബിലിറ്റികൾ.
എയ്ബിളിസ്റ്റ് വ്യവസ്ഥയുടെ ഭയത്തെയും അരക്ഷിതാവസ്ഥയെയും തുറന്നുകാണിക്കുന്ന കുറിപ്പുകൾ.
Reviews
There are no reviews yet.