മന:ശാസ്ത്രരചനകൾക്ക് Frances Tuskin Prize, Roszika Parker Prize തുടങ്ങിയവ ലഭിച്ചിട്ടുള്ള പ്രശസ്ത എഴുത്തുകാരി നിലോഫർ കൗൾ രചിച്ച ‘Consent: Fearful Asymmetry’ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. ലൈംഗികതാ സംവാദങ്ങളിൽ, അടിസ്ഥാന മര്യാദകളിൽ, ലൈംഗികാതിക്രമ ചർച്ചകളിൽ, നീതിന്യായവ്യവഹാരങ്ങളിൽ ഏറെ വിവാദമാക്കപ്പെട്ട സമ്മതം (Consent) എന്ന സങ്കല്പനത്തെ ആഴത്തിൽ, ആധികാരികമായി മന:ശാസ്ത്രവിശകലനം ചെയ്യുന്ന കൃതി.
മനുഷ്യമനസ്സിന്റെ ആഴങ്ങളിൽ യുക്തിക്കുപിടിതരാത്ത ശക്തികളുള്ളിടത്തോളം ‘സമ്മത’ത്തെ ലളിതസമവാക്യങ്ങളിലേക്ക് ചുരുക്കാൻ പ്രയാസമാണെന്ന് പരിഭാഷകയുടെ കുറിപ്പിൽ ജെ. ദേവിക പറയുന്നു. അവയുടെ പ്രവർത്തനത്തെ കണ്ടില്ലെന്നുനടിക്കുന്നത് ആൺ-പെൺ യുദ്ധത്തിലേക്കായിരിക്കും നമ്മെ നയിക്കുക. മനോവിശ്ലേഷണത്തിന്റെ ചില്ലുകളിലൂടെ ‘സമ്മതം’ എന്ന സങ്കല്പനത്തിന്റെ പരിമിതികളും, അവ മനസ്സിലാകാത്തതുകൊണ്ട് മനുഷ്യർക്കിടയിൽ സംജാതമാവുന്ന സ്ഫോടനാത്മക സാധ്യതകളും, അസമമിതി ബന്ധങ്ങളിലെ ഏങ്കോണിച്ച അധികാരവിതരണം സൃഷ്ടിക്കുന്ന സങ്കീർണ്ണതകളും ഈ പുസ്തകത്തിന്റെ ചർച്ചാവിഷയങ്ങളാണ്.
Reviews
There are no reviews yet.