ജ്ഞാനം, അധികാരം, ജനാധിപത്യം; ബ്രാഹ്മണ്യം, ഹിന്ദുത്വം, അപരത്വം; സാമൂഹ്യനീതിയുടെ പ്രത്യയബോധങ്ങൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി അറുപത് ലേഖനങ്ങളാണ് മുന്നൂറ്റി പന്ത്രണ്ട് പുറങ്ങളുള്ള പുസ്തകത്തിന്റെ ഉള്ളടക്കം.
വേദേതിഹാസങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളും ധർമ്മശാസ്ത്രങ്ങളും ശ്രുതികളും സ്മൃതികളും തന്ത്രഗ്രന്ഥങ്ങളും ഇഴകീറി പരിശോധിച്ചും നിരന്തരമായ പുനർവായനകൾക്ക് വിധേയമാക്കിയും, അധീശാധികാരവ്യവസ്ഥയോടും അതിന്റെ പ്രത്യയശാസ്ത്ര ഉപകരണങ്ങളോടും കലഹിച്ചും, പടരുന്ന ഹിന്ദുത്വത്തിനും വളരുന്ന ബ്രാഹ്മണ്യത്തിനുമെതിരെ സൗമ്യധീരമായി ശബ്ദമുയർത്തിയും,
സവർണ്ണാധികാര കുത്തകയ്ക്കും ശ്രേണീകൃത അസമത്വ വ്യവസ്ഥയിലെ അനീതികൾക്കും അയുക്തികതകൾക്കും സയൻസ് വിരുദ്ധതയ്ക്കുമെതിരെ പോരാടിയും, നാരായണഗുരുവിന്റെ മൈത്രിയും അപരപ്രിയത്തവും ബ്രാഹ്മണ്യ ഉന്മൂലനത്തിന്റെയും ജനായത്ത ഇന്ത്യയുടെയും അംബേദ്കറിസവും ഉയർത്തിപ്പിടിച്ച്, അടിത്തട്ട് മനുഷ്യരുടെ മുന്നേറ്റം ലക്ഷ്യമാക്കുന്ന സാംസ്കാരിക വിപ്ലവപ്രവർത്തനമാണ് ‘മൈത്രിയുടെ പൊരുൾ’ എന്ന ഈ മഹത്തായ കൃതിയിലൂടെ ഡോ. ടി. എസ്. ശ്യാംകുമാർ നിർവഹിക്കുന്നത്.
ഡോ. പി. കെ. പോക്കറിന്റെ അവതാരിക.
Reviews
There are no reviews yet.