വിവാഹമോചനം നേടിയ പതിമൂന്ന് സ്ത്രീകളുടെ വിജയകരമായ ജീവിതം വരച്ചിടുന്ന പുസ്തകം. പാട്രിയാർക്കി അടിച്ചേല്പിച്ച ആഘാതങ്ങളെ അതിജീവിച്ചവരുടെ ‘ആമോദഭേരികൾ.’ വിവാഹമോചനം എന്ന പദത്തിനൊപ്പമുള്ള വിമോചന സാധ്യത കാണാൻ കഴിയാത്തവിധത്തിൽ കാഴ്ചയെ പരിമിതപ്പെടുത്തുന്ന വ്യവസ്ഥാവിശേഷങ്ങളെ മുഖാമുഖംനിർത്തി പ്രശ്നവൽക്കരിക്കുകയാണ് നിഷ രത്നമ്മ എഡിറ്റുചെയ്ത ‘ഹാപ്പിലി ഡിവോഴ്സ്ഡ് ‘ എന്ന പുസ്തകം.
നിലച്ചുപോവുന്ന ജീവിതത്തിന്റെ ഒടുവിലത്തെ അധ്യായമായി ഡിവോഴ്സിനെ കരുതുന്നവർക്കുള്ള കൈപ്പുസ്തകമായിക്കൂടി ഇതിനെ കരുതാം. ‘സമകാലീനത സർഗാത്മകത ജ്ഞാനരൂപീകരണം’ പരമ്പരയിൽ ഉൾപ്പെടുത്തി ഗൂസ്ബെറി പ്രസിദ്ധീകരിക്കുന്ന പുസ്തകം. രണ്ടാം പതിപ്പ്.
Reviews
There are no reviews yet.